ബെംഗളൂരുവിൽ മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസിന്റെ അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസിന്റെ അന്വേഷണം പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറി.

കോടതി നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പിനിരയായ നിക്ഷേപകർ കോടതിയെ സമീപിച്ചതിനെത്തുടർന്നാണിത്.

സിഐഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാമമൂർത്തി പോലീസിൽനിന്ന് കേസേറ്റെടുത്തു. രാമമൂർത്തി നഗറിലെ ചിട്ടിക്കമ്പനി ഓഫീസിലെത്തി അന്വേഷണംതുടങ്ങി.

ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് കേസ്. ഇവർ നിക്ഷേപകരിൽനിന്ന് ശേഖരിച്ച കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് കേസ്.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായി നേരത്തെ വിവരംലഭിച്ചിരുന്നു.

40 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബെംഗളൂരുവിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണ്. പണംനഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്.

അതിനിടെ ദമ്പതിമാർ ജാമ്യംതേടി നൽകിയ ഹർജി തിങ്കളാഴ്ച ബെംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പരിഗണിച്ചു. തുടർവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്
[masterslider id="10"]

Related posts