സ്കൂൾ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവം; അപകട മുന്നറിയിപ്പ് നൽകി : അധ്യാപകർ അപ്പോഴും ആഹാരം കഴിക്കുന്ന തിരക്കില്ലെന്ന് വിദ്യാർത്ഥികൾ

ജയ്‌പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ.

മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന കാര്യം കുട്ടികൾ നേരത്തെ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നും കുട്ടികളോട് ക്ലാസിൽ തന്നെ തുടരാനായിരുന്നു അധ്യാപകരുടെ നിർദേശം.

അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി

കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മേൽക്കൂരയിലെ കല്ലുകൾ അടർന്ന് വീഴുന്നത് ചൂണ്ടിക്കാട്ടിയിട്ടും അത് അവഗണിച്ചെന്നും, പ്രാർത്ഥനയ്ക്കായി ക്ലാസ് മുറിയിൽ തന്നെ തുടരാൻ നിർദേശിച്ചു എന്നുമാണ് കുട്ടികളുടെ വെളിപ്പെടുത്തൽ.

ഇത്ര ഗൗരവമേറിയ വിഷയം നടക്കുമ്പോൾ അദ്ധ്യാപിക ആഹാരം കഴിക്കുന്ന തിരക്കിലായിരുന്നെന്നും കുട്ടികൾ കുറ്റപ്പെടുത്തി. കുട്ടികൾ മുന്നറിയിപ്പ് നൽകിയ സമയത്ത് തന്നെ ഇടപെടൽ നടത്തിയിരുന്നെകിൽ ഇത്രയും പേരുടെ ജീവൻ നഷ്ട്ടപെടില്ലായിരുന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
[masterslider id="10"]

Related posts

Click Here to Follow Us