ബെംഗളൂരു : കബനി അണക്കെട്ടിന് ശക്തി വർധിപ്പിക്കാൻ 32.25 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം നൽകി കർണാടക സർക്കാർ.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിനെ ശക്തിപ്പെടുത്താനുള്ള പ്രവൃത്തിക്ക് അടുത്തിടെ എംഎം ഹിൽസിൽ നടന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയതെന്ന് ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, അണക്കെട്ടിന് ബലക്ഷയമുണ്ടാകുന്നെന്ന് ഇതിന് അർഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കബനി അണക്കെട്ടിൽ ബാഗിനാ പൂജയർപ്പിക്കാനെത്തിയതായിരുന്നു സിദ്ധരാമയ്യ.
അണക്കെട്ടിൽ ചെറിയ വിള്ളലുകളുണ്ടായ വിവരം മുൻപ് പുറത്തുവന്നിരുന്നു. അതേസമയം, അണക്കെട്ടിന് ഒരുവിധ സുരക്ഷാഭീഷണിയുമില്ലെന്നാണ് ഇതിന്റെ മേൽനോട്ടച്ചുമതലയുള്ള കാവേരി നീരവാരി നിഗം ലിമിറ്റഡ് അറിയിക്കുന്നത്.
വയനാട്ടിൽനിന്നാരംഭിച്ച് കർണാടകത്തിലേക്ക് ഒഴുകിയെത്തുന്ന കബനിനദിയുടെ മൈസൂരു എച്ച്ഡി കോട്ടെ ഭാഗത്താണ് അണക്കെട്ട്. 1974-ലാണ് അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്.
കബനിനദിയിലെ വെള്ളം കർണാടകത്തിലെ 1,08,000 ഏക്കർ കൃഷിഭൂമിയുടെ ജലസേചനത്തിന് ഉപയോഗിക്കുന്നതായാണ് കണക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
