ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് ബെംഗളൂരുവിലാണ്. സാമ്പത്തിക തട്ടിപ്പുകൾക്കായി നൂറു കണക്കിനു ഫിഷിങ് സൈറ്റുകളും വൈറസ് ആക്രമണങ്ങളുമാണ് സൈബർ ക്രിമിനലുകൾ പടച്ചുവിടുന്നത്.
സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പുതിയ സൈബർസുരക്ഷാ നയ രൂപീകരണം നടത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സർക്കാർ സേവനങ്ങൾ ഉൾപ്പെടെ ഏല്ലാ രംഗത്തുമുള്ള ഡിജിറ്റൽ സുരക്ഷാ സംവിധാനം ശക്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന് ഐടി വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി സി.എൻ.അശ്വത്ഥ നാരായണ പറഞ്ഞു.
കർണാടകയുടെ സൈബർ സെക്യൂരിറ്റി ഭാഗ്യചിഹ്നം വിധാൻ സൗധയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ നടന്നത് കർണാടകയിലാണെന്നു ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ( എൻസിആർബി) റിപ്പോർട്ട് ചെയ്തിരുന്നു.
അതിനാൽ, സർക്കാർ ജീവനക്കാർക്കിടയിൽ ഉൾപ്പെടെ സൈബർ ബോധവൽക്കരണം ശക്തമാക്കും വിധമായിരിക്കും പുതിയ നയം. ഇനി എല്ലാ വർഷവും ഒക്ടോബർ സൈബർ സുരക്ഷാ മാസമായി ആചരിക്കും. സൈബർ സുരക്ഷ നേരിടുന്ന വെല്ലുവിളികളെ കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.