ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹത്തിന്റെ അകമ്പടി വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്ക്.

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ എസ്കോർട്ട് വാഹനം മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ടി.എം. ഹൊസുരു ഗേറ്റിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് മറിഞ്ഞു്. അതിൽ സഞ്ചരിച്ചിരുന്ന നാല് പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച മൈസൂരുവിൽ നടന്ന സാധന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുമ്പോൾ ഡി കെ ശിവകുമാറിന്റെ കാറിന് പിന്നിൽ വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

കാറിലുണ്ടായിരുന്ന മഹേഷ്, ദിനേശ്, ജയലിംഗു, കാർത്തിക് എന്നിവർക്കാണ് പരിക്കേറ്റത്.

ശ്രീരംഗപട്ടണ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി മൈസൂരിലെ കെആർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ ആഘാതത്തിൽ വാഹനം ഭാഗികമായി തകർന്നു.

ശ്രീരംഗപട്ടണ റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts