ആറു കോച്ചുള്ള മെട്രോ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും..

ബെംഗളൂരു : ആറു കോച്ചുള്ള മെട്രോ ട്രെയിൻ സർ‌വീസ് തുടങ്ങാൻ റെയിൽവേ ബോർഡിന്റെ അനുമതി കാത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിനാൽ ട്രെയിൻ സർവീസ് തുടങ്ങാൻ തടസമില്ല. ആറു കോച്ച് മെട്രോയുടെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. വാണിജ്യ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മിഷണർ കെ.എ.മനോഹരൻ റെയിൽവേ ബോർഡിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ അടുത്തമാസം സർവീസ് തുടങ്ങാനാകും.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

നിലവിൽ 975 പേർക്കു യാത്രചെയ്യാവുന്ന മൂന്നു കോച്ച് ട്രെയിനുകളാണ് നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി സർവീസ് നടത്തുന്നത്. ദിവസേന മൂന്നരലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്നതിനാൽ ഈ ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടായിരത്തോളം പേരെ വഹിക്കാൻ ശേഷിയുള്ള ആറു കോച്ച് ട്രെയിൻ തിക്കിത്തിരക്കിയുള്ള യാത്രയ്ക്കു പരിഹാരമാകും. 50 മെട്രോ ട്രെയിനുകളിൽ ഘടിപ്പിക്കാനുള്ള 150 പുതിയ കോച്ചുകൾക്ക് ബെംഗളൂരു ബിഇഎംഎലിനു കരാർ നൽകിയിരുന്നു. ഇതിൽ ആദ്യത്തെ മൂന്നു കോച്ചുകൾ ഈ വർഷമാദ്യം ബിഎംആർസിഎല്ലിനു കൈമാറിയിരുന്നു. ശേഷിച്ച കോച്ചുകൾ സെപ്റ്റംബർ മുതൽ ഘട്ടംഘട്ടമായി ബിഇഎംഎൽ കൈമാറും. 2019 അവസാനത്തോടെ എല്ലാ ട്രെയിനുകളിലും ആറു കോച്ചുകൾ വീതമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts