കിടപ്പ് മുറിയിലെ തലയണയ്ക്കടിയിൽ വിഷ സർപ്പം; പരിഭ്രാന്തരായി വീട്ടുകാർ, ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

നാഗ്പൂർ: മഴക്കാലത്ത് എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണ്. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി ഒരു പാമ്പ് തലയണയ്ക്ക് അടിയിൽ അഭയം പ്രാപിച്ചാൽ എങ്ങിനിരിക്കും ? സംഭവം നാഗ്പൂരിലെ ഒരു വീട്ടിലാണ്.

വീട്ടിലെ കിടപ്പു മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം വൈറലാകുന്നത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

കിടപ്പുമുറിയിലേയ്ക്ക് ഉറങ്ങുന്നതിനായി വന്നപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ മുറി ഒന്നാകെ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കാണുന്നത്.

പാമ്പിനെ കണ്ടതും, വീട്ടുകാരും, ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കാട്ടിലുപേക്ഷിക്കുകയായിരുന്നു. അതെസമയം സാധാരണ കാണുന്ന പാമ്പ് അല്ല ഇതെന്നും, വിഷം കൂടിയ ഇനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts