സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

ബെംഗളൂരു: കർണാടകയിലുടനീളം കാലവർഷത്തിന്റെ തീവ്രത നേരിയ തോതിൽ വർദ്ധിച്ചു. ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബാഗൽകോട്ട്, ബെൽഗാം, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട് .

കുടക്, ഹാസൻ, വിജയപുര എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബിദാർ, ധാർവാഡ്, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, ബെല്ലാരി, ചാമരാജനഗർ, ദാവൻഗെരെ, മൈസൂരു, വിജയനഗർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3 മുതൽ മഴയുടെ അളവ് നേരിയ തോതിൽ കുറയും.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

മുൽക്കി, മണി, ഉപ്പിനങ്ങാടി, പനമ്പൂർ, അഫ്സൽപൂർ, കാർക്കള, കോട്ട, പുത്തൂർ, മംഗലാപുരം, ബെൽത്തങ്ങാടി എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്.

മംഗലാപുരം, ഭാഗമണ്ഡല, അഗുംബെ, നാപോക്ലു, സോംവാർപേട്ട്, സിദ്ധാപൂർ, ഗംഗാപൂർ, ധർമസ്ഥല എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.

ഗെറുസോപ്പ, മാൻവി, ബുദ്ദേബിഹാൽ, കാർവാർ, ഹൊന്നാവർ, കോപ്പ, ശൃംഗേരി, കമ്മാരടി, കെംഭാവി, ബാലെഹോന്നൂർ, ഗോകർണ, എച്ച്‌ഡി കോട്ടെ, കുംത, ഹാരംഗി, യാദ്രമി, ബസവനബാഗേവാഡി, കുശാൽനഗർ, ബന്ദിപ്പൂർ, ത്യാഗാർതി, അങ്കോല, അങ്കോല, കൃഷ്ണരാജ്പേട്ട്, കുർദി, ഇൻഡി, അത്താണി, അജ്ജംപുര, ഗുണ്ട്‌ലുപേട്ട്, മൈസൂർ, ഹുനഗുണ്ട, ഗംഗാവതി, ദേവരഹിപ്പരാഗി, കുനിഗൽ, സങ്കേശ്വർ, ഇലക്കൽ, മുനീറാബാദ്, ചിറ്റാപൂർ, മുനീറാബാദ്, യെല്ലപൂർ. എന്നിവിടങ്ങളിലും മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts