15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം

ന്യൂയോർക് : ജോലി സ്ഥലങ്ങളിൽ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്നതും, കമ്പനി ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നതും സാധാരണ വാർത്തയല്ല, എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായൊരു വാർത്തയാണിപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്ത് വരുന്നത്.

താൻ ചെയ്യുന്ന ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടൊരു യുവതി. എന്നാൽ ആവശ്യം കേട്ടതും കമ്പനി നിരസിച്ചു. പിന്നാലെ രാജിവെക്കുകയും ചെയ്തു.

പിന്നീട് നടന്നത് ട്വിസ്റ്റ് എന്ന് പറഞ്ഞാൽ പോര ചരിത്രം. കമ്പനിയിൽ തൻ്റെ ജോലികൾ പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന യുവതിക്ക് പകരമായി ഒരാളെ കണ്ടത്താൻ കഴിഞ്ഞില്ല. ഒടുവിൽ ആറ് മാസത്തിന് ശേഷം

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ഇതേ യുവതിക്ക് 55 ശതമാനം ശമ്പള വർധനയിൽ അതെ കമ്പനിയിൽ പുനർനിയമനം നൽകാൻ അധികൃതർ തയ്യാറാവുകയായിരുന്നു. അതും പ്രമോഷനോടെ.

ഇതു സംബന്ധിച്ച് യുവതി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ സംഭവം വൈറലായി.

‘ചില സ്ഥലങ്ങളിൽ നിങ്ങൾക്കു വേണ്ട പരിഗണന ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും അവിടെ നിന്ന് ഇറങ്ങുക. ജോലി സ്ഥലത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുന്നവർക്കായാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്…’ ( യുവതി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ )

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റിന് താഴെ കമെന്റ് ബോക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നവരാണ് കൂടുതൽ പേരും.

എല്ല് മുറിയുന്നത് വരെയും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് തുച്ഛ ശമ്പളം നൽകുന്ന കമ്പനികൾക്ക് ഇത്തരം സംഭവങ്ങൾ ഒരു പാഠമാകട്ടെയെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts