സർക്കാർ കോടികൾ ചെലഴിച്ചിട്ടും ഫലം പൂജ്യം; നഗരത്തിലെ മഴക്കെടുതിയിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി

ബെംഗളൂരു : ബെംഗളൂരുവിലെ മഴക്കെടുതിയിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി.

നഗരത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ കോടികൾ ചെലഴിച്ചിട്ടും ഫലം പൂജ്യമാണെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ.അശ്വത് നാരായൺ കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ട് കൊല്ലമായി ബെംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയായ ഡി.കെ.ശിവകുമാർ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് ഞായറാഴ്ച രാത്രി പെയ്ത മഴയിൽ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ബെംഗളൂരുവിലെ മഴക്കെടുതിയുടെ പ്രധാനകാരണമെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക ആരോപിച്ചു.

ഒറ്റ മഴകൊണ്ട് ബെംഗളൂരുവിന്റെ ആഗോള പ്രതിച്ഛായക്ക് പ്രഹരമേറ്റതായി അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ മുന്നോട്ടുവെയ്ക്കുന്ന ‘ബ്രാൻഡ് ബെംഗളൂരു’വിന്റെ യഥാർഥ നിറം ഇതോടെ പുറത്തായതായും പറഞ്ഞു.

കഴിഞ്ഞ രാത്രി നഗരത്തിൽനിന്ന് സഹായമഭ്യർഥിച്ചുകൊണ്ട് ഒട്ടേറെ ഫോൺവിളികൾ തനിക്ക് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
[masterslider id="10"]

Related posts