കടുത്ത വേനൽച്ചൂടിൽ നഗരത്തിനു കുളിരായി എത്തി വേനൽമഴ

ബെംഗളൂരു : കടുത്ത വേനൽച്ചൂടിൽ നഗരത്തിന് കുളിരുപകർന്ന് വേനൽമഴ. വ്യാഴാഴ്ച ഉച്ചയോടെയാണ് നഗരത്തിന്റെ പലഭാഗങ്ങളിലും മഴ പെയ്തത്.

പലയിടങ്ങൡും ഒരു മണിക്കൂറോളം മഴ നീണ്ടുനിന്നു. രാമമൂർത്തി നഗർ, കെആർ പുരം, കബൺപാർക്ക്, എംജിറോഡ്, മജസ്റ്റിക്, വിധാൻസൗധ, ശാന്തിനഗർ, മല്ലേശ്വരം, ഫ്രീഡം പാർക്ക്, റിച്മണ്ട് സർക്കിൾ തുടങ്ങിയയിടങ്ങളിൽ ശക്തമായി മഴപെയ്തു. വലിയ ഇടിമുഴക്കത്തോടുകൂടിയാണ് മഴപെയ്തത്.

  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം

ശക്തമായ കാറ്റ് വീശിയടിക്കുകയും ചെയ്തു. പലയിടങ്ങളിലും ആൾത്തുളകൾ നിറഞ്ഞുകവിഞ്ഞ് മലിനജലം മഴവെള്ളത്തിനൊപ്പം ചേർന്ന് റോഡിലേക്ക് കുതിച്ചൊഴുകി.

ഒട്ടേറെ യിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇത് യാത്രക്കാർക്ക് ദുരിതമായി. വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. രാജാജിനഗർ മേഖലയിൽ ഏതാനും മരങ്ങൾ കാറ്റിൽ കടപുഴകി.

ഏതാനും വൈദ്യുതത്തൂണുകൾ നിലംപതിച്ചു. ഇത് ഗതാഗത തടസ്സത്തിനിടയാക്കി. ബെസ്‌കോം ജീവനക്കാരെത്തി റോഡിലെ തടസ്സം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു ദിവസം കൂടി ബെംഗളൂരുവിൽ വേനൽമഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us