തുടർന്നു മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും ഒരുമാസത്തിനിടെ പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞമാസം 28നു യൂണിയൻ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും ഹൈക്കോടതി വീണ്ടും ഇടപെട്ടു മേയ് മൂന്നിനകം പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റിനോടും യൂണിയനോടും ആവശ്യപ്പെട്ടു. എന്നാൽ മേയ് മൂന്നിനു ചേർന്ന യോഗത്തിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ലെന്നു യൂണിയൻ നേതാക്കൾ ആരോപിച്ചു.
ഇനി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നാണു മാനേജ്മെന്റ് നിലപാട്. ഈ മാസം 13നു ചേർന്ന യൂണിയൻ പ്രതിനിധികളുടെ യോഗമാണു സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മറ്റൊരു വഴിയുമില്ലാത്തതിനാൽ ജീവനക്കാർ സമരത്തിന് നിർബന്ധിതരാവുകയാണെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. അതേസമയം സമരം നടത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയ്ൻ പറഞ്ഞു. സമരം നടന്നാലും ഇല്ലെങ്കിലും മെട്രോ സർവീസുകൾ മുടങ്ങില്ല. അനുമതിയില്ലാതെ സമരം നടത്തരുതെന്നു ഹൈക്കോടതി നിർദേശമുണ്ടെന്നും മഹേന്ദ്ര ജെയ്ൻ പറഞ്ഞു.