ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: പ്രധാന ട്രെയിനുകള്‍ പലതും കടന്നുപോകുന്ന ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ.

480 കോടി രൂപ ചെലവിൽ നവീകരിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ ബെംഗളൂരുവിലെ മാത്രമല്ല, കർണ്ണാടകയിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്.

ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഇവിടെ പുതുതായി നിർമ്മിച്ച 1A മുതൽ 1E വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ റെയിൽവേ സ്റ്റേഷനിൽ തുടരുന്ന നിർമ്മാണ പ്രവർത്തികള് കാരണം സ്റ്റേഷമനിലേക്ക് കയറുന്ന എൻട്രി പോയിന്‍റുകളെക്കുറിച്ച് യാത്രക്കാർക്കിടയിൽ ഇപ്പോഴും സംശയങ്ങള നിലനില്‍ക്കുകയാണ്.

ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്നുള്ള വന്ദേ ഭാരത് നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷന്‌ വഴി കടന്നു പോകുന്നത്.

ബെംഗളൂരു കന്റോൺമെന്റ് – മധുര (20671/2), ബെംഗളൂരു കന്റോൺമെന്റ് – കോയമ്പത്തൂർ (20641/2) വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണിത്. ഇവ രണ്ടും ഇപ്പോൾ പുതുതായി നിർമ്മിച്ച പ്ലാറ്റ്ഫോമുകൾ 1A മുതൽ 1E വരെ സർവീസ് നടത്തുന്നു.
പ്ലാറ്റ്ഫോം 1 ന്റെ അവസാനത്തിലാണ് 1A മുതൽ 1E വരെയുള്ളവ സ്ഥിതി ചെയ്യുന്നത്. കന്റോൺമെന്റ് റോഡ് / ശിവാജിനഗർ വശം ആണിത്.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു കന്റോൺമെന്‍റ് എൻട്രി പോയിന്റുകൾ പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തേണ്ടവർ, അതായത് ഈ വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പ്ലാറ്റ്ഫോം 1 ന്‍റെ സൈഡിലുള്ള പ്രധാന കവാടം (ടെർമിനൽ 1) വഴി സ്റ്റേഷനിൽ പ്രവേശിച്ച് പ്ലാറ്റ്ഫോം 1 കടന്ന് 1A മുതൽ 1E വരെയുള്ള പ്ലാറ്റ്ഫോമുകളിൽ എത്തണം.

ടെർമിനൽ 1 ലെ താൽക്കാലിക പ്രവേശന കവാടവും അവർക്ക് ഉപയോഗിക്കാം. കവാടം കടന്ന് 100 മീറ്റർ നടന്നാൽ ഈ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന സ്ഥലത്തെത്താം.

  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

വന്ദേ ഭാരത് അല്ലാത്ത,വരുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ ട്രെയിനുകൾക്കും ടെർമിനൽ 2 ആണ് ഉപയോഗിക്കേണ്ടത്. കന്റോൺമെന്റിൽ നിന്ന് ബയപ്പനഹള്ളിയിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും പ്ലാറ്റ്ഫോം 2 ൽ നിന്ന് പുറപ്പെടുന്നു,

ഇതിനായി യാത്രക്കാർക്ക് ടെർമിനൽ 2 (മില്ലേഴ്സ് റോഡിലെ പിൻ ഗേറ്റ്) വഴി പ്രവേശിക്കാം. എന്നിരുന്നാലും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടെർമിനൽ 2 ൽ പാർക്കിംഗ് ലഭ്യമല്ലെന്ന കാര്യം മറക്കരുത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us