ഓട്ടോ ഡ്രൈവറുടെ അടിയേറ്റ മുൻ എംഎൽഎ മരിച്ചു 

ബെംഗളൂരു: ബെലഗാവിയില്‍വച്ച്‌ ഓട്ടോറിക്ഷക്കാരന്‍റെ അടിയേറ്റ ഗോവ മുൻ എംഎല്‍എ ഏതാനുംസമയത്തിനുശേഷം കുഴഞ്ഞുവീണു മരിച്ചു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ബലഗാവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ലാവൂ മാലെദാർ (68) ആണ് മരിച്ചത്.

വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോഡ്രൈവർ മുൻ എംഎല്‍എയെ പലതവണ അടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായെന്നു പോലീസ് പറഞ്ഞു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ഹോട്ടലിലേക്കു മടങ്ങിയ എംഎല്‍എ ഗോവണിപ്പടിയില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു.

ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ഗോവ പോലീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എംജിപി പ്രതിനിധിയായി 2012 ല്‍ നിയമസഭയിലെത്തിയത്.

മൂന്നുവർഷം മുന്പ് കോണ്‍ഗ്രസില്‍ ചേർന്ന ലാവു മാലെദാർ 2022 ല്‍ നിയമസഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts