മെട്രോ നിരക്ക് വർധനയിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ പഴിചാരി മന്ത്രി

ബെംഗളൂരു : നമ്മ മെട്രോയിൽ ഏർപ്പെടുത്തിയ അമിത നിരക്കുവർധനയിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്.

ചാർജ് ഫിക്‌സേഷൻ കമ്മിറ്റിയാണ് നിരക്ക് വർധന തീരുമാനിച്ചതെന്നും അതിൽ കേന്ദ്ര സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വർധനയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങൾ അറിയുന്നത് സംസ്ഥാന സർക്കാരിനാണെന്നും അവരാണ് മെട്രോയുടെ തീരുമാനങ്ങളെടുക്കേണ്ടതെന്നും നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത് സംസ്ഥാന സർക്കാരാണെന്നും പറഞ്ഞു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

മെട്രോ സംസ്ഥാന സർക്കാരിന്റെ കീഴിലല്ലെന്നും നിരക്കുവർധനക്ക് കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts