ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് 28 മുതല്‍ ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) കര്‍ണാടക ആര്‍ടിസി ഐരാവത് എസി ബസ് സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.

മകരവിളക്ക് കഴിയുന്നത് വരെ സര്‍വ്വീസ് തുടരും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ അടുത്ത ദിവസവും തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് പമ്പ വരെ പോകുന്ന ബസിന്റെ് മടക്ക സര്‍വ്വീസ് നിവയ്ക്കലില്‍ നിന്നാണ്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

പാര്‍ക്കിങ് അനുവദിച്ചാല്‍ പമ്പയില്‍ നിന്ന് തന്നെ മടങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് കര്‍ണാടക ആര്‍ടിസി കേരള മേഖല ലെയ്‌സണ്‍ ഓഫിസര്‍ ജി. പ്രശാന്ത് പറഞ്ഞു.

ഉച്ചയ്ക്ക് 1.50ന് ശാന്തിനഗര്‍ ബസ് സാറ്റലൈറ്റ് 2.30 മൈസൂരു 5.35 ബത്തേരി കോഴിക്കോട്, തൃശൂര്‍, എരുമേലി വഴഇ രാവിലെ 6.45ന് നിലയ്ക്കലില്‍ എത്തും. തിരിച്ചിട്ട് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 10ന് ബെംഗളൂരുവിലെത്തും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts