കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി വിൽപന; 600 കിലോ പഴകിയ ഇറച്ചി കണ്ടെത്തി

കുറഞ്ഞ വിലക്ക് കോഴിയിറച്ചി വിൽപന നടത്തിയ കടകളിൽ നടത്തിയ പരിശോധനയിൽ 600 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തു.

സെക്കന്തരാബാദ് പ്രദേശത്തെ അണ്ണാനഗർ, അർജുൻ നഗർ എന്നിവിടങ്ങളിലെ വിവിധ കടകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലുമാണ് പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

മാസങ്ങളായി സൂക്ഷിച്ചിരുന്ന ഇറച്ചി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവർ നൽകിയിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

സംഭവത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അർജുൻ നഗറിൽ എസ്‌എസ്‌എസ് ചിക്കൻ ഷോപ്പ് നടത്തുന്ന എം ഭാസ്‌കർ (34), അണ്ണാനഗർ ബാലംറായ് മേഖലയിലെ രവി ചിക്കൻ ഷോപ്പ് ഉടമ ബോട്ട രവീന്ദ്രർ (24) എന്നിവരാണ് അറസ്റ്റിലായത്.

വൈൻ ഷോപ്പുകളിലേക്കും ഫാസ്റ്റ് ഫുഡ് സെന്ററുകളിലേക്കും ഇവർ തന്നെയാണ് വിതരണം നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts