പടയപ്പ മദപ്പാടിൽ

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇടത് ചെവിക്ക് സമീപമാണ് മദപ്പാട് കണ്ടെത്തിയത്.

വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു.

ഇതോടെ ‍ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്.

കഴിഞ്ഞ വർഷം നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തിരുന്നു.

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലയില്‍ തുടരുകയാണ്.

വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

ഇതിനുപുറമേയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ബിജു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts