നഗരത്തിൽ ഫ്ളയിങ് ടാക്സി സർവീസിന് ഒരുങ്ങുന്നു; പദ്ധതിക്ക് കണക്കാക്കിയിട്ടുള്ളത് 86 കോടി

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിൽ സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമായി ഫ്ളയിങ് ടാക്സി സർവീസിന് വഴിയൊരുങ്ങുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സർല ഏവിയേഷൻ ആണ് 2028-ഓടെ നഗരത്തിൽ ഫ്ളയിങ് ടാക്സി സർവീസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത്.

അടുത്തിടെനടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു.

680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക. ജനങ്ങൾക്ക് മിതമായനിരക്കിൽ സർവീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും കമ്പനി ലഭ്യമാക്കും.

2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച കമ്പനി ബെംഗളൂരുവിൽ ഫ്ളയിങ് ടാക്സി സർവീസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷം സർല ഏവിയേഷനുമായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ഇലക്‌ട്രിക് ഫ്ളയിങ് സർവീസ് ആരംഭിക്കാൻ ധാരണയിലേർപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽനിന്ന് ഇലക്‌ട്രോണിക്‌ സിറ്റിയിലേക്ക് സർവീസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് എത്താനാകും.

നിലവിൽ വിമാനത്താവളത്തിൽനിന്ന് ഇലക്‌ട്രോണിക്‌ സിറ്റിയിലെത്താൻ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്.

ഫ്ളയിങ് ടാക്സി സർവീസ് നഗരത്തിലെ ഗതാഗതസംവിധാനത്തിന് മുതൽക്കൂട്ടായിരിക്കും. സർവീസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us