നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ  കല്ലറ പൊളിച്ചു; മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി 

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി.

ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു.

പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനമായി. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്.

തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. മൃതദേഹം അഴുകി എങ്കില്‍ അവിടെ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ആലോചിച്ചിരുന്നു.

ഇതിനായി പൊലീസ് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തു നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പ്രഥമ പരിഗണന ബോഡി മെഡിക്കല്‍ കോളജില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാണ്.

കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts