ഡിജിറ്റൽ അറസ്റ്റിന്റെ മുഖ്യ സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ കൊൽക്കത്ത പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി.

ജെ.പി. നഗർ സ്വദേശി ചിന്തക് രാജ് എന്ന ചിരാഗ് കപൂറാണ് പിടിയിലായത്. ഇയാളുടെ 11 കൂട്ടാളികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റിലായിട്ടുണ്ട്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർചെയ്ത 930 കേസുകളിലെ മുഖ്യപ്രതിയായ ചിന്തക് രാജ് ഏഴുമാസമായി ഒളിവിലായിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

പശ്ചിമബംഗാളിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലെ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിയത്.

പോലീസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്നിവയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പുസംഘം ആളുകളെ വീട്ടുതടങ്കലിലാക്കി ഓൺലൈനിൽ പണംതട്ടിയത്.

തട്ടിപ്പുനടത്തുന്നതിനായി പ്രതികളുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈൽ ഫോണുകളും സിം കാർഡുകളും പോലീസ് കണ്ടെടുത്തു.

180 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചിരാഗ് കപൂറിൽനിന്ന് കൊൽക്കത്ത പോലീസിന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts