കെണിയിൽ വീണില്ല ; പുള്ളിപ്പുലിയെ വാലിൽ പിടിച്ച് കറക്കിഎടുത്ത് യുവാവ് 

ബെംഗളൂരു: നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി വകവരുത്തി യുവാവ്.

പുള്ളിപ്പുലിയെ വാലില്‍ പിടിച്ച്‌ കറക്കിയെടുത്ത് ഗ്രാമ വാസികള്‍ക്ക് രക്ഷകനായ യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

തുംകുരു ജില്ലയിലാണ് ഗ്രാമവാസികള്‍ക്ക് പേടിസ്വപ്നമായി വിലസിയ പുള്ളിപ്പുലിയെയാണ് ആനന്ദ് എന്ന യുവാവ് തന്ത്രപൂർവം പിടികൂടിയത്.

ഗ്രാമം പുള്ളിപ്പുലിയുടെ ഭീതിയിലായിട്ട് ദിവസങ്ങളായിരുന്നു.

എന്നിട്ടും പുള്ളിപ്പുലിയെ പിടികൂടാൻ വനം വകുപ്പിന് സാധിച്ചിരുന്നില്ല.

വനംവകുപ്പും നാട്ടുകാരും ചേർന്ന് പുള്ളിപ്പുലിക്കായി കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

വളർത്ത് മൃഗങ്ങളെ ആക്രമിച്ച പുലി നാട്ടുകാർക്ക് ഭീഷണിയായി വിലസുകയായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തില്‍ എത്തിയത്.

എന്നാല്‍ നാട്ടുകാർ പുലിയെ വളഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ പുലിയെ പിടികൂടാനാകില്ലെന്ന സാഹചര്യമാണ് നിലനിന്നിരുന്നത്.

ഈ സമയത്താണ് ഗ്രാമവാസിയായ ആനന്ദ് രക്ഷകനായെത്തുന്നത്.

പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ അനന്ദ് വാലില്‍ പിടുത്തമിട്ട് പുലിയെ പിടിച്ച്‌ കറക്കി.

അതേസമയം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ വലകൊണ്ട് മൂടി കെണിയിലാക്കി.

പുലി വലയിലായി എന്നുറപ്പിക്കുന്നത് വരെ ആനന്ദ് വാലില്‍ നിന്നും പിടി വിട്ടില്ല.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ യുവാവിന്‍റെ ധീരതയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

പുലിയെ പിന്നീട് വനം വകുപ്പ് സമീപത്തെ വനത്തില്‍ തുറന്നുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts

Click Here to Follow Us