ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു: ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു. പെരിയപട്ടണ താലൂക്കിലെ ജെരാസി കോളനിയിലെ അണ്ണപ്പ (60) നെയാണ് മകൻ പാണ്ഡു കൊലപ്പെടുത്തിയത്.

അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

തുടർന്ന് പോലീസെത്തി അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പുറകില്‍ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതിനെ തുടർന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിച്ചു.

ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി ഡിസംബർ 25 ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
[masterslider id="10"]

Related posts