ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന പൂർത്തിയായി; 14ന് ചിത്രം വ്യക്തമാകും

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന  പൂർത്തിയായി. പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകീട്ടു മൂന്നു വരെയാണ്. അതിനുശേഷമേ മണ്ഡലത്തിലെ അന്തിമ ചിത്രം വ്യക്തമാകൂ.

സൂക്ഷ്മപരിശോധനയിൽ നാലു പേരുടെ പത്രികകൾ തള്ളി. ഡോ. കെ. പത്മരാജൻ, ജയിൻ വിൽസൺ, വിജയകുമാർ, അനില തോമസ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. പരിശോധനയ്ക്കുശേഷം എം.വി. ഗോപകുമാർ പത്രിക പിൻവലിച്ചു.

നിലവിൽ 20 പേരാണ് പത്രിക അംഗീകരിച്ചവരുടെ പട്ടികയിലുള്ളത്. ഈ മാസം 14വരെ പത്രികകൾ പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് വരണാധികാരിയായ ആർ.ഡി.ഒ. എം.വി.സുരേഷ്‌കുമാർ നേതൃത്വം നൽകി. മണ്ഡലത്തിലെ പൊതു നിരീക്ഷകൻ കെ.ഡി.കുഞ്ജത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
  വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts