അദാനി ഗ്രൂപ്പുമായുള്ള ബിസിനസ് ബന്ധത്തിൽനിന്ന് പിന്മാറില്ലെന്ന് സൂചനനൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : സൗരോർജക്കരാറിന് കൈക്കൂലിനൽകിയെന്ന ആരോപണത്തിൽ ഗൗതം അദാനിക്കെതിരേ യു.എസ്. അഴിമതിക്കുറ്റം ചുമത്തിയെങ്കിലും കർണാടകത്തിൽ അദാനി ഗ്രൂപ്പുമായുള്ള ബിസിനസ് ബന്ധത്തിൽനിന്ന് പിന്മാറില്ലെന്ന് സൂചനനൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

സംസ്ഥാനത്ത് ഘട്ടംഘട്ടമായി ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

കർണാടകയിൽ അദാനിയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ടെന്ന് സമ്മതിച്ച ശിവകുമാർ കുറ്റാരോപിതനായ വ്യവസായിക്കെതിരേ മോദി ഭരണകൂടം ആദ്യം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ‘‘കൈക്കൂലി കൂടാതെയുള്ള പദ്ധതിയുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല.

  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

നിക്ഷേപത്തിന് വരുന്നവരൊക്കെ വരട്ടെ. സംസ്ഥാനത്തെ അദാനിയുടെ പദ്ധതികളെക്കുറിച്ച് ഞങ്ങൾ ആലോചിക്കും. പക്ഷേ, ആദ്യം പ്രവർത്തിക്കേണ്ടത് കേന്ദ്രസർക്കാരാണ്. കേന്ദ്രം ഞങ്ങൾക്ക് കത്തെഴുതിയാൽ അതനുസരിച്ച് പ്രവർത്തിക്കും’’ -ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് സർക്കാർ അധികാരമേറ്റശേഷം 2023 ജൂണിൽ അദാനി ഗ്രൂപ്പ് പ്രതിനിധികൾ വ്യവസായമന്ത്രി എം.ബി. പാട്ടീലുമായി ചർച്ചനടത്തിയിരുന്നു. അദാനി, അംബാനി തുടങ്ങിയവരുടെ നിക്ഷേപങ്ങളെ സംസ്ഥാനം സ്വാഗതം ചെയ്യുമെന്നായിരുന്നു യോഗത്തിനുശഷം മന്ത്രി പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us