വിരുന്നിനെത്തിയ മലയാളി കുടുംബത്തിലെ നായയെ ബെംഗളൂരുവിൽ കാണാതായി; നഗരത്തിൽ പൊല്ലാപ്പ്; കണ്ടെത്തിയത് 4 ദിവസത്തെ തിരച്ചിലിന് ഒടുവിൽ

ബെംഗളൂരു : കോഴിക്കോട് ബേപ്പൂരിലെ വീട്ടിൽനിന്ന് കഴിഞ്ഞ മാസം ബെംഗളൂരു നഗരത്തിൽ എത്തിയതായിരുന്നു നാലുവയസ്സുകാരനായ ഓസി എന്ന ടിബറ്റൻ നായ. ഒരുദിവസം രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങിയ ഓസിയെ പിന്നീട് കാണാതാകുകയായിരുന്നു.

ഡോ. എം.പി. പദ്മനാഭന്റെ വീട്ടിലെ നായയാണ് ഓസി. പദ്മനാഭന്റെ മരുമകൾ ഇന്ദുവാണ് ഓസിയെ പരിപാലിച്ചുവന്നത്. ഇന്ദുവിന് പ്രവാസിയായ ഭർത്താവ് എം.പി. പ്രേംജിത്തിനടുത്തേക്ക് പോകേണ്ടിവന്നതോടെ ഓസിയെ പരിപാലിക്കാൻ ആളില്ലാതായി.

തുടർന്ന്, ഇന്ദുവിന്റെ മകൻ ബെംഗളൂരുവിൽ ബി.ടെക് വിദ്യാർഥിയായ തരുൺ പ്രേംജിത്ത് ആണ് നായയെ ബെംഗളൂരുവിലേക്കുകൊണ്ടുവന്നത്. ഹെബ്ബാളിൽ തരുണും രണ്ട്‌ കൂട്ടുകാരും താമസിക്കുന്ന വാടകവീട്ടിൽ ഓസിയും അംഗമായി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഓസിയെ കാണാതായത്. തരുണും സുഹൃത്തുക്കളും ഉടൻ തിരച്ചിൽ തുടങ്ങി. പക്ഷേ, നായയെ കണ്ടെത്താനായില്ല.

പിറ്റേന്ന് സാമൂഹികമാധ്യമങ്ങളിൽ സന്ദേശം പങ്കുവെച്ചു. പോലീസിൽ പരാതിയും നൽകി. വിഷയം എം.പി. പദ്ഭനാഭൻ കർണാടക മുൻ ആഭ്യന്തരമന്ത്രി ജി.വി.ആർ. സിന്ധ്യയുടെ ശ്രദ്ധയിൽപ്പെടുത്തി.

തുടർന്ന് അന്വേഷണം ഊർജിതമാക്കുന്നതിനിടെ നാലാമത്തെദിവസം നായ ബന്നാർഘട്ട റോഡിൽ വ്യാപാരിയായ ശിവകുമാർ എന്നയാളുടെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

തുടർന്ന്, തരുണും സുഹൃത്തുക്കളും ശിവകുമാറിന്റെയടുത്തെത്തി നായയെ തിരികെവാങ്ങി. തരുണിനെക്കണ്ടതും ഓസിക്ക് സന്തോഷമടക്കാനായില്ല. തരുണിന്റെ മേലേക്ക് ചാടിക്കയറിയായിരുന്നു വികാരപ്രകടനം. ശിവകുമാറിന് തരുൺ പാരിതോഷികവും നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts