അഴുക്കുചാലിൽ വീണ് കുട്ടി മരിച്ചു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : നഗരത്തിലെ അഴുക്കുചാലിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു .

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് ആർ.മുൻജോജി, മുനിസിപ്പൽ കമ്മീഷണർ പരശുറാം ചാലവാദി എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഡോ.വിജയ് മഹന്തേഷ് ദനമ്മ ഉത്തരവിറക്കി.

ഓടയിലെ സ്ളാബ് മൂടുന്നത് അവഗണിച്ചതിനാലാണ് തുറന്ന ഓടയിൽ വീണ് നിവേദൻ ബസവരാജ ഗുഡേരി എന്ന കുട്ടി മരിച്ചത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ജില്ലയിൽ പലയിടത്തും രാത്രി കനത്ത മഴ പെയ്തിരുന്നു. ഈ സമയം ഹവേരി പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിന് മുന്നിലെ റോഡിലുള്ള ഓടയിലാണ് നിവേദൻ ബസവരാജ ഗുഡ്‌ഗേരി എന്ന 12 വയസ്സുകാരൻ ഒലിച്ചുപോയത്.

തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ അധികൃതരും ഫയർഫോഴ്‌സും കുട്ടിക്കായി ഓടയിൽ തിരച്ചിൽ നടത്തി. രണ്ടു മണിക്കൂർ തുടർച്ചയായി നടത്തിയ ഓപ്പറേഷനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

പിന്നീട് നിവേദനെ ഹവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts