ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു; നാലുപേർക്ക് പരിക്ക്

ബെംഗളൂരു : കലബുറഗിയിൽ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

ബുധനാഴ്ച രാത്രി ഹസനപുർ ഗ്രാമത്തിലെ ജെവർഗി റോഡിലാണ് അപകടം.

കാർ യാത്രക്കാരായ രാഘവേന്ദ്ര (35), മുജാഹിദ് (30), ഹുസൈൻ (45) എന്നിവരാണ് മരിച്ചത്.

  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

കാറിലുണ്ടായിരുന്ന മറ്റു മൂന്നു യാത്രക്കാർക്കും ബൈക്കു യാത്രികൻ പരമാനന്ദയ്ക്കുമാണ് പരിക്കേറ്റത്.

ഇവരെ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലബുറഗിയിൽനിന്ന് റായ്ച്ചൂരിലെ ഹട്ടി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു കാർ.

കലബുറഗി പോലീസ് കമ്മിഷണർ ഡോ. ശരണപ്പ അപകടസ്ഥലം സന്ദർശിച്ചു. കലബുറഗി ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts