വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു 

ബെംഗളൂരു: കോളജ് വിനോദയാത്ര സംഘത്തിലെ വിദ്യാർഥി ഭട്കല്‍ താലൂക്കിലെ മുർദേശ്വരം കടലില്‍ മുങ്ങി മരിച്ചു.

ബെംഗളൂരു വിദ്യാസൗധ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി ഗൗതമാണ് (17) മരിച്ചത്.

വിനോദയാത്ര സംഘത്തിലെ ഗൗതമും ബെംഗളൂരു സ്വദേശി ഡി. ധനുഷും ബീച്ചില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ധനുഷിനെ രക്ഷിച്ചു.

വിദ്യാസൗധ കോളജിലെ 220 വിദ്യാർഥികളാണ് യാത്രക്കെത്തിയിരുന്നത്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

തിരമാലകളുടെ ശക്തിമൂലം ഇരുവരും വെള്ളത്തില്‍ മുങ്ങിയതോടെ ലൈഫ് ഗാർഡും പോലീസും ചേർന്നാണ് ധനുഷിനെ രക്ഷപ്പെടുത്തിയത്.

ഗൗതമും നീന്താൻ എത്തിയവിവരം ധനുഷ് പറഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർ അറിഞ്ഞത്.

ഇതോടെ വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ് ഗൗതമും കടലില്‍ കുളിക്കാനിറങ്ങിയത് ഉറപ്പിച്ചത്.

തുടർന്ന് മുരുഡേശ്വർ എ.എസ്.ഐ രുദ്രേഷും ലൈഫ് ഗാർഡും നേത്രാണി അഡ്വഞ്ചേഴ്‌സ് സംഘവും തിരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുത്തു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

മുരുഡേശ്വർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts