എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: രണ്ട് പേർ പിടിയിൽ

കോഴിക്കോട്:സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.

എംടിയുടെ വീട്ടിലെ പാചകക്കാരി ശാന്ത ബന്ധു പ്രകാശൻ എന്നിവരാണ് കസ്റ്റഡിയിലായത്.

എം ടി യുടെ വീട്ടിൽ 5 വർഷമായി ജോലി ചെയ്യുന്ന ആളാണ് ശാന്ത.മോഷ്ടിച്ച സ്വർണ്ണം വിൽക്കാൻ സഹായിച്ചത് ബന്ധു പ്രകാശനാണ്.

15 ലക്ഷത്തോളം വില വരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.ഡയമണ്ടും മരതകവും പതിപ്പിച്ച മാലകളും വളകളും ആണ് നഷ്ടപ്പെട്ടത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എംടി യുടെ ഭാര്യ സരസ്വതിയുടെ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്.കഴിഞ്ഞമാസം 29 നും 30 നും ഇടയിലാണ് മോഷണം നടന്നാണ് പ്രാഥമിക വിവരം.

എം ടി വാസുദേവൻ നായരും ഭാര്യയും ആ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts