32 കഷ്ണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം റഫ്രിജറേറ്ററിൽ 

ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതായി കണ്ടെത്തി.

32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

4-5 ദിവസങ്ങള്‍ക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

ബെംഗളൂരുവിലെ വയലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

യുവതിയുടെ വീട്ടില്‍ തന്നെയുള്ള റഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

ഇവർ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

കഴിഞ്ഞ കുറച്ച്‌ കാലമായി യുവതി ബെംഗളൂരുവിലാണ് താമസിക്കുന്നത്.

അടുത്തിടെയാണ് ഇവർ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നാണ് വിവരം.

യുവതി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്ന് അയല്‍വാസികള്‍ പറയുന്നു.

യുവതിയെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയിരുന്നതായി അയല്‍വാസി പറഞ്ഞു.

വീടിനുള്ളില്‍ കയറിയപ്പോള്‍ ദു‍ർഗന്ധം ഉയർന്നതോടെയാണ് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചത്.

ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

എന്നാല്‍, കൊല നടത്തിയത് ആരാണെന്നോ കാരണം എന്താണെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts