ലൈംഗികപീഡനക്കേസ്: തുറന്നകോടതിയിൽ പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കില്ലന്ന് ഹൈക്കോടതി

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ റിമാൻഡിൽക്കഴിയുന്ന മുൻ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിലെ വാദം തുറന്നകോടതിയിൽ കേൾക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി.

അടച്ചിട്ട കോടതിയിൽ (ഇൻ-കാമറ) വാദംകേൾക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് പറഞ്ഞു. അതിജീവിതകൾക്ക് മാനഹാനിയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ തീരുമാനമെടുത്തത്.

അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് അടച്ചിട്ട കോടതിയിൽ വാദംകേൾക്കണമെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രൊഫ. രവിവർമ കുമാറിന്റെ അഭ്യർഥന കണക്കിലെടുത്താണ് കോടതി തീരുമാനം.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

ഇതിൽ എതിർപ്പില്ലെന്ന് പ്രജ്ജ്വലിനുവേണ്ടി ഹാജരായ പ്രഭുലിംഗ് നവാദ്ഗി കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ സെപ്റ്റംബർ 12-ന് വാദം കേൾക്കാനായി മാറ്റി.

പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷകൾ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇദ്ദേഹത്തിന്റെപേരിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞമാസം 24-ന് 2,144 പേജുള്ള കുറ്റപത്രം ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു.

മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണിപ്പോൾ. നാല് പീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെപേരിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts