സ്കൂൾവാനും ബസും കൂട്ടിയിടിച്ച് 7,12 പ്രായക്കാരായ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

deadbody BABY

ബെംഗളൂരു : റായ്ചൂരുവിൽ സ്കൂൾവാനും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം. വാനിലുണ്ടായിരുന്ന സമർഥ് (7), ശ്രീകാന്ത് (12) എന്നിവരാണ് മരിച്ചത്.

30 കുട്ടികളുൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. മൂന്നുകുട്ടികളുടെ നില ഗുരുതരമാണ്. ഇവർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

ഇവരെക്കൂടാതെ 14 കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. റായ്ചൂരുവിലെ കാപാൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

മാൻവിയിലെ ലയോള സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി സ്കൂളിലേക്കുപോകുകയായിരുന്ന വാൻ റായ്ചൂരുവിൽനിന്ന് മാൻവിയിലേക്ക്‌ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരിൽ ഏട്ടുപേർ ബസിലുള്ളവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts