“വരമഹാലക്ഷ്മി ഹബ്ബ”യും മഴയും ഒന്നിച്ചെത്തി;നഗരത്തിൽ എങ്ങും വൻ ഗതാഗതക്കുരുക്ക്!

ബെംഗളൂരു: നാളെയാണ് കർണാടകയിലെ പ്രശസ്തമായ വരമഹാലക്ഷ്മി ഹബ്ബ (ഉൽസവം), ഐശ്വര്യദായിനിയായ ലക്ഷ്മിയുടെ ആഘോഷത്തിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു, പ്രധാന മാർക്കെറ്റുകളായ കൃഷ്ണ രാജേന്ദ്ര മാർക്കെറ്റ്, യശ്വന്ത് പുര, ചന്താപുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

പൂക്കളും വാഴയിലയും മാവിലയും ചെറിയ വാഴച്ചെടിയും വാങ്ങാനാണ് പ്രധാനമായും ആളുകൾ മാർക്കെറ്റിൽ എത്തിയത്.

പൂക്കളുടെ വില ഇന്നും ഇന്നലെയുമായി റോക്കറ്റ് വേഗത്തിൽ വർദ്ധിച്ചു. തേങ്ങയുടെ വിലയും ഏകദേശം അതു തന്നെ.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

അതേ സമയം ഇന്ന് ഉച്ചക്ക് ശേഷം നഗരത്തിൽ എല്ലായിടത്തിലും മഴ പെയ്യുകയും കൂടി ചെയ്തതോടെ പ്രധാന റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.ഉൽസവ വിൽപന പല സ്ഥലങ്ങളിലും നിരത്തിൽ ആയതോടെ യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് ആയി മാറി.

സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നാളെ അവധിയാണ് മാത്രമല്ല അടുത്ത ദിവസങ്ങളില്ലാണ് ബക്രീദും വരുന്നത്. അതിനാൽ തന്നെ സ്വദേശത്തേക്കു പോകാൻ ഇറങ്ങിയർ പലരും ഗതാഗതക്കുരുക്കിൽ പെട്ട് വിഷമിച്ചു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

പ്രധാന ഗതാഗതക്കുരുക്കുകളായ സിൽക്ക് ബോർഡ്, ഹെബ്ബാൾ, ടിൻ ഫാക്ടറി, ഫോറം, കോറമംഗല വാട്ടർ ടാങ്ക് ,ബി.ടി.എം എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം ആളുകൾ കുടുങ്ങിക്കിടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts