ഗദയുടെയും വില്ലിന്റെയും മാതൃകകളോടെ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കംചെയ്യും

ബെംഗളൂരു : കൊപ്പാളിലെ അഞ്ജനാദ്രിക്കടുത്തുള്ള ഗംഗാവതി ടൗണിൽ ഗദയുടെയും വില്ലിന്റെയും മാതൃകകളോടെ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കംചെയ്യാൻ കർണാടക റവന്യു വകുപ്പ് ഉത്തരവിട്ടതിനെച്ചൊല്ലി വിവാദം.

എസ്.ഡി.പി.ഐ. പ്രവർത്തകർ കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഇവ നീക്കംചെയ്യാൻ തഹസിൽദാർ ഉത്തരവിട്ടത്.

കർണാടക റൂറൽ ഇൻഫ്രാസ്‌ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. മതചിഹ്നങ്ങളുടെ മാതൃകയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതിന് കോർപ്പറേഷന്റെ എൻജിനിയർമാരുടെ പേരിൽ കേസെടുക്കാനും നിർദേശിച്ചു.

  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;

വിവാദമായതിനെത്തുടർന്ന് തഹസിൽദാർ ഉത്തരവ് പിൻവലിച്ചു. തെരുവുവിളക്കിന്റെ മുകളിൽ സ്ഥാപിച്ച ഗദയുടെയും വില്ലിന്റെയും മാതൃകകളാണ് വിവാദമുയർത്തിയത്.

തഹസിൽദാറുടെ നടപടിയെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി. കോൺഗ്രസിന്റെ പ്രീണനരാഷ്ട്രീയമാണിതെന്ന് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us