എച്ച്.ഡി. രേവണ്ണയുടെ ഹർജി 19-ലേക്ക് മാറ്റി

ബെംഗളൂരു : ജെ.ഡി.എസ്. എം.എൽ.എ.യും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സെപ്റ്റംബർ 19-ന് വാദം കേൾക്കാനായി മാറ്റി.

എച്ച്.ഡി. രേവണ്ണ സമർപ്പിച്ച ഹർജിയാണ് മാറ്റിയത്. അതുവരെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ രേവണ്ണയുടെപേരിലുള്ള കേസിൽ നടപടിയെടുക്കരുതെന്ന് നിർദേശിച്ചു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

രേവണ്ണയുടെ വീട്ടിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ ഹാസൻ ഹൊളെനരസിപുര പോലീസാണ് കേസെടുത്തത്.

മകനും ജെ.ഡി.എസ്. മുൻ എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീലവീഡിയോയിൽ ഉൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങി. പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts