തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു 

ബെംഗളൂരു: കനകപുരയില്‍ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ ഏഴാളുടെപേരില്‍ പോലീസ് കേസെടുത്തു.

മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുല്‍, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി.

ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി.

കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴുപേർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

അനീഷ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങള്‍ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
[masterslider id="10"]

Related posts