ഇതുവരെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ ഈ വഴിക്ക് വരേണ്ട!തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ഒരുങ്ങി ഗോത്രവിഭാഗങ്ങള്‍.

മൈസൂരു: സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഗോത്രവിഭാഗങ്ങൾ. ഹുൻസൂർ നിയോജക മണ്ഡലത്തിലെ ജേനു കുറുബ വിഭാഗത്തിലുൾപ്പെടുന്ന വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് സ്ഥാനാർഥികളെ അറിയിച്ചത്.

നാഗർഹോളെ വന്യജീവി സങ്കേതത്തിനുള്ളിൽ ആറ് കോളനികളിലായി താമസിക്കുന്ന ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇന്നും ലഭ്യമായിട്ടില്ല. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന ഇവരുടെ പുനരധിവാസ നടപടികളും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണ്. ഹുൻസൂരിന് പുറമെ എച്ച്ഡി കോട്ടെ, നഞ്ചൻഗുഡ്, ഗുണ്ടൽപേട്ട്, വിരാജ്പേട്ട് മണ്ഡലങ്ങളിലാണ് ഗോത്രവിഭാഗങ്ങളിലെ വോട്ടർമാർ കൂടുതലായി ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us