വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ സാധ്വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ വക ‘ബീഫ് പൊങ്കാല’

പശുവിനെ കൊല്ലുന്നവരുടെ കഴുത്ത് വെട്ടാന്‍ ആഹ്വാനം ചെയ്ത വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതിയുടെ ഫേസ്ബുക്ക് പേജില്‍ ‘ബീഫ് പൊങ്കാല’യുമായി മലയാളികള്‍.

ബീഫ് വിഭവങ്ങളുടെ നീണ്ടനിര വെളിപ്പെടുത്തിയും പാകം ചെയ്യേണ്ട രീതിയും സൂചിപ്പിച്ചാണ് മലയാളികള്‍ പ്രതിഷേധ പൊങ്കാല തീര്‍ത്തിരിക്കുന്നത്. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും, എം. ടി രമേഷും ബീഫ് കഴിക്കുന്നതിന്‍റെ ചിത്രവും സാധ്വിയുടെ പേജില്‍ പോസ്റ്റിയിട്ടുണ്ട്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു സമാജോത്സവ സമിതിയും കാസര്‍ഗോഡ്‌ ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സാധ്വി വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയിരുന്നു. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും കേരളത്തില്‍ പശുവിനെ കൊല്ലുന്നവരേയും വെട്ടാന്‍ തയ്യാറാവണമെന്നും സാധ്വി പറഞ്ഞിരുന്നു.

‘ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത്‌ മാതാ കി ജയ് എന്ന് പറയണം. അയോദ്ധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്‍റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല…’ എന്നും സമ്മേളനത്തിനിടെ സാധ്വി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts