വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി ദർശൻ; നടന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് കോടതി

ബെംഗളൂരു : വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ബെംഗളൂരുവിലെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു.

ജയിൽഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്.

കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.

അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അപേക്ഷയിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ഹൈക്കോടതി നിർദേശാനുസരണമാണ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ ദർശൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാൻ അനുമതി നൽകിയത്. ജൂലായ് 26-നുള്ളിൽ അപേക്ഷയിൽ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുകയുംചെയ്തിരുന്നു.

ആരാധകൻകൂടിയായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11-ന് അറസ്റ്റിലായ ദർശൻ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
[masterslider id="10"]

Related posts