വിമാനത്താവളത്തിൽ ഇനി  മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ  റിക്കി തേജിന്റെ സ്വാഗതഗാനം

വിമാനത്താവളത്തിൽ ഇനി  മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ  റിക്കി തേജിന്റെ സ്വാഗതഗാന

ബെംഗളൂരു : മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ റിക്കി തേജ് ഒരുക്കിയ സ്വാഗതഗാനം ഇനി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരുടെ കാതുകൾക്ക് ഇമ്പമേകും.

വിമാനത്താവളത്തിന്റെ ഔദ്യോഗികഗാനമായി റിക്കി തേജ് സംഗീതംനൽകിയ ഗാനം പുറത്തിറക്കി. ‘ദ വേൾഡ് ഈസ് വെയിറ്റിങ് ഫോർ യു’ എന്നപേരിലാണ് ഗാനം പുറത്തിറക്കിയത്.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

ഭിന്നശേഷിക്കാരായ മൂന്നുപേർ വിമാനത്താവളത്തിൽ യാത്രചെയ്യാനെത്തുന്നതാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

വിമാനത്താവളത്തിന്റെ ഭംഗിമുഴുവൻ ഒപ്പിയെടുക്കുന്നരീതിയിലാണ് ചിത്രീകരണം. രണ്ടുതവണ ഗ്രാമി പുരസ്കാരംനേടിയ ഗായകൻ ലൊനി പാർക്കും കന്നഡഗായകൻ സിദ്ധാർഥ് ബെൽമണ്ണുമാണ് ഇംഗ്ലീഷും കന്നഡയുംചേർത്തൊരുക്കിയ 2.28 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാലപിച്ചിരിക്കുന്നത്.

വിമാനത്താവളത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ഗാനം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts