കലയുടെ കരുതൽ 2024 ജൂലൈ 21 ന്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും.

തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്.

കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രഷറർ സന്തോഷ്‌ കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts