തമിഴ്‌നാടിന് 8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ തയ്യാർ; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : തമിഴ്‌നാടിന് ഈ മാസം 31 വരെ  8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാന് തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിന് ശേഷം പറഞ്ഞു.

എന്നാൽ  ദിവസവും 11,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയോട് ആവശ്യപ്പെടാൻ കർണാടക സർവകക്ഷിയോഗം തീരുമാനിച്ചു.

വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽച്ചേർന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് ആർ. അശോക, ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, എം.എൽ.എ.മാർ, എം.പി.മാർ. എം.എൽ.സി.മാർ എന്നിവർ പങ്കെടുത്തു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

സംസ്ഥാനത്ത് മഴ ആവശ്യത്തിന് ലഭിക്കാത്തതും കഴിഞ്ഞ വേനലിലുണ്ടായ വരൾച്ചയുമെല്ലാം യോഗത്തിൽ ചർച്ചയായി.

ഈ സാഹചര്യത്തിൽ റെഗുലേഷൻ കമ്മിറ്റി ആവശ്യപ്പെട്ട അത്രയും വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

ഈ വർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനുമിടയിൽ കർണാടകത്തിലെ നാല് പ്രധാന അണക്കെട്ടുകളിലേക്കെത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നും സർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts