പല സർവീസുകളും പാതിദൂരം മാത്രം; നമ്മ മെട്രോ പർപ്പിൾ ലൈൻ സർവീസിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി യാത്രക്കാർ

ബെംഗളൂരു : തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ (കിഴക്ക്- പടിഞ്ഞാറ്്‌ ഇടനാഴി) ചില ട്രെയിനുകൾ ഗരുഡാചർപാളയയിൽ സർവീസ് അവസാനിപ്പിക്കുന്നത് വൈറ്റ്ഫീൽഡിലേക്കുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

പർപ്പിൾ ലൈനിലെ കിഴക്കേറ്റയറ്റത്തെ സ്റ്റേഷനായ വൈറ്റ്ഫീൽഡിലേക്ക് പോകാൻ നേരിട്ട് മെട്രോ ട്രെയിൻ കിട്ടുന്നില്ലെന്നാണ് പരാതി.

തിരക്കേറിയ സമയങ്ങളിൽ വൈറ്റ്ഫീൽഡിലെത്താൻ ട്രെയിൻ മാറിക്കയറേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു. മജെസ്റ്റിക് സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ചില ട്രെയിനുകൾ ഗരുഡാചർപാളയവരെ മാത്രം വരുന്നത്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരേ (ബി.എം.ആർ.സി.എൽ.) ഒട്ടേറെ യാത്രക്കാരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണം കൂടിയതിനെത്തുടർന്ന് ശനിയാഴ്ചമുതൽ ട്രെയിനുകളുടെ ഇടവേളസമയം കുറച്ചിട്ടുണ്ട്.

ഇപ്പോൾ മജെസ്റ്റിക്കിൽനിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10, 10.11, 10.21, 10.39, 10.50, 11, 11.11, 11.22 എന്നീ സമയങ്ങളിൽ വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് മെട്രോ സർവീസുണ്ട്.

പർപ്പിൾ ലൈനിലെ പടിഞ്ഞാറ് ചല്ലഘട്ടമുതൽ കെങ്കേരിവരെയും (2.1 കിലോമീറ്റർ) കിഴക്ക് ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയും (2.2 കിലോമീറ്റർ) കഴിഞ്ഞ ഒക്ടോബറിലാണ് യാത്രക്കാർക്കായി തുറന്നത്. 43.49 കിലോമീറ്ററാണ് പർപ്പിൾ ലൈനിനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts