ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു

ബെംഗളൂരു: ദാവണഗരെയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു.

ചിഗതേരി ജില്ലാ ആശുപത്രിയിലാണ് സംഭവം.

ജൂണ്‍ 27നായിരുന്നു പ്രസവത്തിനായി ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുന്റെ ഭാര്യ അമൃതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാല്‍ സിസേറിയൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചു.

സി-സെക്ഷൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ മലാശയത്തിന് മുറിവേറ്റിരുന്നു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

സംഭവത്തിന് പിന്നാലെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ബാപുജി ആശുപത്രിയിലേക്ക് മാറ്റി.

ജൂണ്‍ 30ന് കുഞ്ഞിന്റെ മലാശയത്തില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവിലേറ്റ അണുബാധ മൂലം കുട്ടി മരണപ്പെടുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെ ഡോക്ടറായ നിസാമുദ്ദീൻ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്.

സംഭവത്തില്‍ മാതാപിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ പിശകാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സർജൻ കെ.ബി നാഗേന്ദ്രപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts