ചന്നപട്ടണയിലെ ഉപതിരഞ്ഞെടുപ്പ് : ദേവഗൗഡയുടെ മകൾ അനസൂയ ജെ.ഡി.എസ്. സ്ഥാനാർഥിയാകാൻ സാധ്യത

ബെംഗളൂരു : മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിൽനിന്ന് ഒരാൾകൂടി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന.

ദേവഗൗഡയുടെ മകൾ അനസൂയയെ ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയായി പരിഗണിക്കാനാണ് നീക്കം.

ശനിയാഴ്ച ചേരുന്ന പാർട്ടിനേതാക്കളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ യോഗത്തിൽ സംബന്ധിക്കും.

പ്രശസ്ത കാർഡിയോളജിസ്റ്റും ബെംഗളൂരു റൂറൽ മണ്ഡലത്തിൽനിന്നുള്ള എം.പി.യുമായ ഡോ. സി.എൻ. മഞ്ജുനാഥിന്റെ ഭാര്യയാണ് അനസൂയ.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചാണ് മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ മഞ്ജുനാഥിന്റെ പ്രചാരണത്തിന് അനസൂയ സജീവമായി രംഗത്തുണ്ടായിരുന്നു.

മുൻപ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പ്രചാരണത്തിനും അവരെത്തിയിരുന്നു.

ജെ.ഡി.എസ്. സ്വാധീനകേന്ദ്രമായ ചന്നപട്ടണയിലെ എം.എൽ.എ.യായ എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts