കോളേജ് സുരക്ഷാ ജീവനക്കാരൻ കുത്തേറ്റു മരിച്ചു; കൊലയ്ക്ക് പിന്നിൽ വിദ്യാർത്ഥി

ബെംഗളൂരു : മദ്യപിച്ചെത്തിയ വിദ്യാർഥിയെ കോളേജിൽ പ്രവേശിക്കുന്നത് തടഞ്ഞ സുരക്ഷാ ജീവനക്കാരൻ കുത്തേറ്റുമരിച്ചു.

കൊലക്കുറ്റത്തിനു കേസെടുത്ത് വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു അമൃതഹള്ളി സിന്ധി കോളേജിലെ സുരക്ഷാ ജീവനക്കാരനായ ബിഹാർ സ്വദേശി ജയ് കിഷോർ റോയിയാണ്(52) കൊല്ലപ്പെട്ടത്.

കോളേജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥി അസം സ്വദേശിയായ ഭാർഗവ് ജ്യോതി ബർമനാ(22)ണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

കോളേജിൽ ആർട്‌സ് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഭാർഗവ് മദ്യപിച്ചെത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോളേജ് ഗേറ്റിൽ കിഷോർ റായി തടഞ്ഞു.

തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, തൊട്ടടുത്തുള്ള കടയിൽ പോയി കത്തി വാങ്ങിവന്ന ഭാർഗവ് കിഷോർ റായിയെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഉടൻ കോളേജിലെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് കിഷോറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് സുരക്ഷാ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഭാർഗവിനെ പിടികൂടി പോലീസിലേൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us