നഷ്ടപരിഹാര തർക്കം : കേരളത്തിനുപുറമെ കർണാടകയിലും തർക്കമുണ്ട്; മന്ത്രി കെ. കൃഷ്ണൻകുട്ടി

പൊയിനാച്ചി : നിർദിഷ്ട ഉഡുപ്പി-കരിന്തളം 400 കെ.വി. ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ കർണാടകയിലും തർക്കമുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.

നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കർണാടകയിലെ ഭൂവുടമകളുടെ എതിർപ്പും കർണാടക ഹൈക്കോടതിയിലെ തീർപ്പുകൽപ്പിക്കാത്ത കേസുകളും കാരണം കർണാടക ഭാഗത്തെ പണി വളരെ മന്ദഗതിയിലാണെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ആകെ 115 കിലോമീറ്റർ ദൂരമുള്ള ലൈനിൽ കർണാടകയ്ക്കുള്ളിൽ 68 കി.മീറ്ററും കേരളത്തിനുള്ളിൽ 47 കി.മീറ്ററുമാണ് വരുന്നത്.

ആകെയുള്ള 278 ടവറുകളിൽ കേരളത്തിൽ 101 ഉം കർണാടകയിൽ 177-ഉം ആണ് സ്ഥാപിക്കേണ്ടത്. എന്നാൽ ഇതുവരെ 0.840 കി. മീറ്റർ മാത്രമാണ് ലൈൻ വലിച്ചിട്ടുള്ളത്.

കേരളത്തിൽ 79 ടവറുകളുടെ നിർമാണം പൂർത്തിയാക്കിയപ്പോൾ കർണാടകയിൽ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചത്. 117 ടവർ ഫൗണ്ടേഷൻ നിർമാണം നടന്നതിൽ കേരളത്തിൽ 93 എണ്ണവും കർണാടകയിൽ 24 എണ്ണവുമാണ്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

കേരളത്തിൽ എട്ട് ടവർ ഫൗണ്ടേഷൻ പ്രവൃത്തിക്ക് വനം വകുപ്പിന്റെ അനുമതി വേണം.

ഭൂമി ഏറ്റെടുക്കുന്നതിലെ നഷ്ടപരിഹാരം സംബന്ധിച്ച് കേരളത്തിലും തർക്കമുണ്ട്. ഭൂവുടമകൾ ഉയർന്ന നഷ്ടപരിഹാര പാക്കേജാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts