കൈവിട്ട കളിക്ക് കൈവിലങ്ങ് സമ്മാനിച്ച് പോലീസ്; യുവതിയും യുവാവും അറസ്റ്റിൽ 

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍.

പൂനെയിലാണ് സംഭവം. മിഹിർ ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ വീഡിയോ ഫോണില്‍ പകർത്തിയ മൂന്നാമൻ ഒളിവിലാണ്.

റീല്‍സ് വീഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടാവില്‍ ഇരുവരേയും ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തതെന്ന് സീനിയർ ഇൻസ്പെക്ടർ ദർഷിത് പട്ടീല്‍ പറഞ്ഞു.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു ഇവർ റീല്‍സെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts