നഗരം കൂടുതൽ പരിസ്ഥിതി സൗഹൃദത്തിലേക്ക്; ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്‌ട്രിക്‌ ടാക്സി സർവീസ് ആരംഭിച്ചു

ബെംഗളൂരു : കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്‌ട്രിക് ടാക്സി സർവീസ് ആരംഭിച്ച് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.).

സ്വകാര്യകമ്പനിയായ റിഫെക്‌സ് ഇവീൽസുമായി സഹകരിച്ചാണ് ഇലക്‌ട്രിക് ടാക്സി ആരംഭിച്ചത്. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ടാക്സി സ്റ്റാൻഡിൽ നിന്നോ ‘ബി.എൽ.ആർ. പൾസ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടാക്സി ബുക്ക് ചെയ്യാം.

ആദ്യത്തെ നാലു കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 24 രൂപ വീതവുമായിരിക്കും നിരക്ക്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്ത് ആദ്യം സ്വന്തമായി ടാക്സി സർവീസ് ആരംഭിച്ചത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു.

നിലവിൽ 1300-ഓളം വിമാനത്താവള ടാക്സികൾ സർവീസ് നടത്തുന്നുണ്ട്. ഇതു കൂടാതെയാണ് നൂറോളം ഇലക്‌ട്രിക് ടാക്സികൾ ആരംഭിച്ചിരിക്കുന്നത്.

കൂടുതൽ ടാക്സികൾ ഇലക്‌ട്രിക്കിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും കാർബൺ പുറന്തള്ളപ്പെടുന്നത് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചാണ് ബെംഗളൂരു വിമാനത്താവളം ഇലക്‌ട്രിക് ടാക്സികൾ പുറത്തിറക്കിയത്. നിലവിൽ സ്വകാര്യ കമ്പനികളായ ബ്ലൂസ്മാർട്, ഷൊഫർ എന്നിവയും ഇലക്‌ട്രിക് ടാക്‌സി സർവീസുകൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts